ADVERTISEMENT

ന്യൂഡൽഹി ∙ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന, നിലവാരമില്ലാത്ത അധ്യാപകരുള്ള വിവിധ കോച്ചിങ് സെന്ററുകളിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം വാങ്ങി നൽകി ഉപഭോക്തൃകാര്യ വകുപ്പ്. യുപിഎസ്‍സി, നീറ്റ്, ഐഐടി, ജെഇഇ പരീക്ഷകൾക്കു പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.

667 ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരമായി ഈടാക്കി നൽകിയത്. നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ വഴി ലഭിച്ച പരാതികളിലാണ് ഡൽഹി, നാഗ്പുർ, ലക്‌നൗ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി.

English Summary:

For candidates more than one crore compensation from coaching centers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com