ബിജെപിയെ തോൽപിക്കാൻ വോട്ട് ജിഹാദ്: ഫഡ്നാവിസ്
Mail This Article
മുംബൈ∙മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലുള്ളവർ സംഘടിതമായി വോട്ടു ചെയ്ത് ബിജെപി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന‘വോട്ട് ജിഹാദ്’ നീക്കം അപകടകരമാണെന്നും കുറ്റപ്പെടുത്തി.
-
Also Read
കശ്മീർ: വോട്ട് ചെയ്തത് 60.27% പേർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 14 മണ്ഡലങ്ങളിൽ അട്ടിമറി നടന്നെന്ന് ധുളെ പാർലമെന്റ് മണ്ഡലത്തിലെ വോട്ടിങ് നില ചൂണ്ടിക്കാട്ടിയാണു പറഞ്ഞത്. അവിടെ 5 നിയമസഭാ മണ്ഡലങ്ങളിൽ 1.90 ലക്ഷം വോട്ടിന് ബിജെപി സ്ഥാനാർഥി മുന്നിലായിരുന്നു. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവ് സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി 1.94 ലക്ഷം വോട്ടിന് പിന്നിലാകുകയും 4000 വോട്ടിന് തോൽക്കുകയുമായിരുന്നു. അന്യമതക്കാരായ ചെറുപ്പക്കാർക്കൊപ്പം പെൺകുട്ടികൾ ഒളിച്ചോടിയ ഒരു ലക്ഷത്തോളം കേസുകൾ ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നുണ്ടെന്നും ഫഡ്നാവിസ് ആരോപിച്ചു.
അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഉപമുഖ്യമന്ത്രി ഉയർത്തിയ ഗുരുതര ആരോപണത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.