ADVERTISEMENT

ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്. 

40 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിൽ 61.11% പേരും രണ്ടാം ഘട്ടത്തിൽ 26 സീറ്റിൽ 54.11% പേരും വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ഇത്തവണ കാര്യമായ ക്രമസമാധാന പ്രശ്നമുണ്ടായില്ല. ഹരിയാനയ്ക്കൊപ്പം 8നു വോട്ടെണ്ണും. 

വത്മീകി വിഭാഗക്കാർക്ക് കന്നിവോട്ട് 

കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വത്മീകി വിഭാഗത്തിൽ നിന്നുള്ളവർ ആദ്യമായി വോട്ടു ചെയ്തു. 1957 ൽ ശുചീകരണത്തൊഴിലാളികളെന്ന നിലയിൽ പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നു കശ്മീരിലെത്തിച്ചവരാണു വത്മീകി വിഭാഗം. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതോടെയാണ് ഇവർക്കു വോട്ടെടുപ്പിൽ പങ്കെടുക്കാനും ഭൂമി സ്വന്തമാക്കാനും സാധിച്ചത്. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളും ഗൂർഖകളും ഇത്തവണ ആദ്യമായി വോട്ടു ചെയ്തു. 

English Summary:

Jammu Kashmir Assembly Election: 60.27 percent people voted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com