ADVERTISEMENT

റാഞ്ചി ∙ ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്നു സംസ്ഥാനത്തു തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാവും കേന്ദ്രമന്ത്രിയുമായ ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു. 

‘അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റക്കാർക്ക് ആധാറും വോട്ടർ കാർഡും നൽകി, ജാർഖണ്ഡ് സർക്കാർ അംഗീകരിക്കുകയാണ്. നുഴഞ്ഞു കയറ്റം കാരണം ജാർഖണ്ഡിലെ മണ്ണും മകളും ഭക്ഷണവും പ്രതിസന്ധിയിലാണ്. നുഴഞ്ഞുകയറ്റക്കാർ ഇവിടത്തെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നു. അധികാരത്തിൽ വരിക മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക കൂടിയാണ്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും. പ്രകടനപത്രികയുടെ രണ്ടാം ഭാഗം ഉടൻ തന്നെ പുറത്തിറക്കും’– ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞു. 

വനിതകൾക്കു പ്രതിമാസം 2100 രൂപ, 5 ലക്ഷം യുവാക്കൾക്കു ജോലി, 500 രൂപയ്ക്കു പാചക വാതക സിലിണ്ടർ എന്നിവ നടപ്പാക്കുമെന്ന് ഇതിനകം ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

NRC in Jharkhand to prevent infiltration if BJP comes to power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com