ADVERTISEMENT

ന്യൂഡൽഹി/ മുംബൈ/ ബെംഗളൂരു/ ചെന്നൈ ∙ യാത്രാവിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണികൾ വീണ്ടും. മുംബൈയിൽ നിന്ന് ലണ്ടനിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിന്, ഭീഷണിയെത്തുടർന്ന് ബ്രിട്ടിഷ് റോയൽ എയർഫോഴ്സിന്റെ 2 ടൈഫൂൺ യുദ്ധവിമാനങ്ങൾ അകമ്പടി നൽകേണ്ടി വന്നു. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങാ‍ൻ അര മണിക്കൂർ ശേഷിക്കെയാണ് നോർഫോക് ഭാഗത്തേക്കു തിരിച്ചത്. വിമാനത്തിന്റെ സ്ഥിതി പരിശോധിക്കാനാണ് എയർഫോഴ്സ് വിമാനങ്ങൾ ലിങ്കൻഷറിലെ കോണിങ്സ്ബി വ്യോമതാവളത്തിൽ നിന്നെത്തിയത്.

മേഖലയിൽ ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തെങ്കിലും ഇത് യുദ്ധവിമാനത്തിന്റെ സഞ്ചാരം മൂലമുള്ള ‘സോണിക് ബൂം’ ആണെന്നു നോർഫോക് പൊലീസ് അറിയിച്ചു. 2 ദിവസം മുൻപ് മധുരയിൽനിന്നു സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭീഷണിയെത്തുടർന്ന് സിംഗപ്പൂർ വ്യോമസേനയുടെ 2 യുദ്ധവിമാനങ്ങൾ അകമ്പടി ഒരുക്കിയിരുന്നു.

English Summary:

Fake Bomb threat: Flight to London was escorted by fighter jets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT