ജമ്മു കശ്മീർ: 5 പേരെ നാമനിർദേശം ചെയ്തതിന് സ്റ്റേ ഇല്ല
Mail This Article
×
ശ്രീനഗർ ∙ ജമ്മു കശ്മീർ നിയമസഭയിലേക്ക് 5 അംഗങ്ങളെ ലഫ്. ഗവർണർ നാമനിർദേശം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, ഇതു ചോദ്യം ചെയ്ത് കോൺഗ്രസ് വക്താവ് രവീന്ദർ ശർമ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഡിസംബർ 5ന് പരിഗണിക്കും.
കോടതിയുടെ തീരുമാനം വരുന്നതു വരെ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരനു വേണ്ടി അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ ആവശ്യത്തെ എതിർത്തു. സർക്കാർ രൂപീകരിച്ച പശ്ചാത്തലത്തിൽ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
English Summary:
High Court rejected stay request against Lt. Governor for nominating 5 members to Jammu Kashmir assembly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.