ADVERTISEMENT

കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി മമത ബാനർജിക്കു നിർണായകം. സമീപകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തൃണമൂൽ കോൺഗ്രസിനായിരുന്നു ജയം. ആർ.ജി.കർ പ്രക്ഷോഭം കൊൽക്കത്ത നഗരത്തിലാണു പ്രധാനമായും നടന്നത് എന്നതിനാൽ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിക്കു ലഭിച്ചിരുന്ന വനിതാ വോട്ടുകളിൽ വിള്ളലുണ്ടായി എന്നാണ് ബിജെപിയും സിപിഎമ്മും ഉൾപ്പെടെയുള്ളവർ കരുതുന്നത്. 

നവംബർ 13 ന് സിതായ്, മതാരിഹട്ട്, നയ്ഹാത്തി, ഹരോ, മെദിനിപൂർ, തൽദാൻഗ്ര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഈ മണ്ഡലങ്ങളിലെ സിറ്റിങ് എംഎൽഎമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. ഇതിൽ മതാരിഹട്ട് ഒഴിച്ചുള്ളവ തൃണമൂലിന്റെ സിറ്റിങ് സീറ്റുകളാണ്. മതാരിഹട്ടിൽ കഴിഞ്ഞ തവണ ജയിച്ചത് ബിജെപിയാണ്. തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും സഖ്യമില്ലാതെ മത്സരിക്കാനാണ് ഇതുവരെയുള്ള തീരുമാനം. 

ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടാമെന്ന വിശ്വാസമാണ് മമത ബാനർജിക്കുള്ളത്. ആർ.ജി.കർ പ്രക്ഷോഭത്തിൽ തൃണമൂലിന്റെ അടിയുറച്ച സ്ത്രീവോട്ടുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നു മമതയ്ക്കു തെളിയിക്കണം. പ്രചാരണത്തിന്റെ ചുമതല മന്ത്രിമാർക്കു നൽകിയിട്ടുണ്ട്. 

English Summary:

West Bengal by-election: RG Kar case may affect Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com