ADVERTISEMENT

ബെംഗളൂരു∙ അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. സ്വകാര്യസന്ദർശനമായതിനാൽ മറ്റു പരിപാടികൾ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ട്. 

സൗഖ്യ മെഡിക്കൽ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാൽ 15 വർഷമായി ചാൾസിന്റെ ആരോഗ്യ കാര്യങ്ങളിൽ ഉപദേശം നൽകി വരുന്നു. ചാൾസ് രാജാവും ഭാര്യയും പതിവായി സൗഖ്യയിൽ ചികിത്സ തേടാറുമുണ്ട്. 2019 നവംബറിൽ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാൾസ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്. 

English Summary:

King Charles III in Bengaluru for treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com