ഹരിയാന വോട്ടെടുപ്പ്: വിശദാംശം തേടി കമ്മിഷന് കത്ത്
Mail This Article
×
ന്യൂഡൽഹി ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു സുതാര്യമാണോയെന്നു സംശയം പ്രകടിപ്പിച്ച് സാമൂഹികപ്രവർത്തകരും മുൻ സിവിൽ സർവീസ് ഓഫിസർമാരുമടക്കം 200 േപർ തിരഞ്ഞെടുപ്പു കമ്മിഷനു തുറന്ന കത്തയച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ, വോട്ടിങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ഓരോ മണ്ഡലത്തിലും കൂടുതൽ വോട്ട് കിട്ടിയ 5 സ്ഥാനാർഥികളുടെ വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും വിശദമായ വോട്ട് നില, വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും ബൂത്ത് തല വോട്ട് നില തുടങ്ങിയവ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary:
Haryana Assembly Election 2024: Letter to election commission seeking details
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.