ഡിജിറ്റൽ അറസ്റ്റ്: 4 മാസത്തിനിടെ തട്ടിച്ചത് 120 കോടി
Mail This Article
×
ന്യൂഡൽഹി ∙ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 4 മാസത്തിനിടെ ഇന്ത്യക്കാർക്കു നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കാണിത്. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (ഐ4സി) മുഖേനയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നത്. സൈബർ തട്ടിപ്പുകളുടെ 46 ശതമാനവും നടത്തുന്നത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
-
Also Read
ബാർബർക്ക് സഹായഹസ്തവുമായി രാഹുൽ ഗാന്ധി
4 മാസത്തിനിടെ ആകെയുള്ള സൈബർ തട്ടിപ്പ്: 1784 കോടി
ട്രേഡിങ് തട്ടിപ്പ്: 1420.48 കോടി
നിക്ഷേപ തട്ടിപ്പ്: 222.58 കോടി
ഡിജിറ്റൽ അറസ്റ്റ്: 120.30 കോടി
ഡേറ്റിങ് സ്കാം: 13.23 കോടി
ലഭിച്ച പരാതികൾ: 7.4 ലക്ഷം
English Summary:
Digital arrest: Fraud of 120 crores in 4 months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.