ADVERTISEMENT

ന്യൂഡൽഹി ∙ ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട 6 ലക്ഷം ഫോൺ നമ്പരുകൾ റദ്ദാക്കി. സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ (സിഐഎസ്) വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘14സി’ വിഭാഗത്തിന്റേതാണ് നടപടി.

തട്ടിപ്പിനു വഴിയൊരുക്കുന്ന 709 മൊബൈൽ ആപ്ലിക്കേഷനുകളും റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിൽ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഐഎംഇഐ നമ്പർ തിരിച്ചറിഞ്ഞ ഒരു ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ കരിമ്പട്ടികയിൽപെടുത്തി. 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 

സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലൂടെയുള്ള മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ഉൾപ്പെടെ വലിയ കേസുകളുടെ വിവരങ്ങൾ കൈമാറണമെന്ന് സംസ്ഥാന അന്വേഷണ ഏജൻസികളോടും 14സി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മേൽനോട്ട ചുമതലയ്ക്കായി ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

English Summary:

6 lakh phone numbers related to cyber fraud cases have been cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com