ADVERTISEMENT

ന്യൂഡൽഹി ∙ ഗവർണർ ശക്തികാന്ത ദാസിന്റെ പേരിലുള്ള വ്യാജ എഐ ഡീപ്ഫെയ്ക് വിഡിയോകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകി. ചില തട്ടിപ്പു നിക്ഷേപ പദ്ധതികളെ ഗവർണർ പിന്തുണയ്ക്കുന്ന തരത്തിലാണ് വിഡിയോ. ഇവയിൽ പണം നിക്ഷേപിക്കാനും നിർദേശിക്കുന്നുണ്ട്. 

ഇത്തരം കാര്യങ്ങളിൽ ആർബിഐയുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും വിഡിയോ വ്യാജമാണെന്നും ആർബിഐ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമമായ വിഡിയോകളാണ് ഡീപ്ഫെയ്ക്.

ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച്, അയാളുടെ മുഖത്തെ പേശീചലനങ്ങൾ പോലും പഠിച്ച്, സംസാരിക്കുന്ന രീതിയിലും ശബ്ദത്തിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ഡീപ്ഫെയ്ക്കിൽ ചെയ്യുന്നത്.

English Summary:

RBI warns public to be cautious against fake video of RBI governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com