ADVERTISEMENT

പ്രയാഗ്‌രാജ് (യുപി) ∙ മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഇന്നലെ നടന്ന അമൃതസ്നാനത്തിൽ 1.38 കോടിയിലേറെപേർ പങ്കെടുത്തു. പുലർച്ചെ 3ന് ആരംഭിച്ച അമൃതസ്നാനത്തിന് 13 വിഭാഗങ്ങളിൽ (അഖാര) നിന്നുള്ള സന്യാസിമാർ നേതൃത്വം നൽകി. ത്രിശൂലവും കുന്തവുമേന്തി, അടിമുടി ഭസ്മംപൂശി കുതിരപ്പുറത്തെത്തിയ നാഗാസന്യാസിമാരും ചടങ്ങുകളിൽ സംബന്ധിച്ചു. തണുത്തു മരവിച്ച നദീജലത്തിലേക്ക് ഇവർക്കു പിന്നാലെ ‘ഹരഹരമഹാദേവ’ സ്തുതികളുമായി തീർഥാടക ലക്ഷങ്ങളും ഇറങ്ങി. കുഞ്ഞുങ്ങളെ ചുമലിലേന്തിയവരും വൃദ്ധരെ താങ്ങിനടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻപ് ‘ഷാഹി സ്നാനം’ എന്നറിയപ്പെട്ടിരുന്ന ചടങ്ങാണ് ഇപ്പോൾ അമൃതസ്നാനമായി അറിയപ്പെടുന്നത്. പൗഷപൗർണമിയോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ആദ്യ സ്നാനത്തിൽ 1.75 കോടിയിലേറെ പേർ പങ്കെടുത്തെന്നാണു കണക്ക്. ഫെബ്രുവരി 26ന് അവസാനിക്കുന്ന മേളയിൽ ഇനി 4 പ്രധാന സ്നാനദിനങ്ങൾകൂടിയുണ്ട്. 

English Summary:

Maha Kumbh Mela: Amrita Snana drew millions to the Maha Kumbh Mela. This sacred dip, held on Makar Sankranti, saw a massive turnout of pilgrims seeking spiritual cleansing in the holy waters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com