ADVERTISEMENT

ന്യൂഡൽഹി ∙ സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത‍്നം 5 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യൻ വംശജനായ തർമൻ 2023 സെപ്റ്റംബറിലാണ് സിംഗപ്പൂരിന്റെ ഒൻപതാമത് പ്രസിഡന്റ് ആയി ചുമതലയേറ്റത്. അതിനു ശേഷം ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.

ഇന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് സ്വീകരണം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഒഡീഷയിലെ ഔദ്യോഗിക പരിപാടികൾക്കായി പോകും.

English Summary:

Tharman Shanmugaratnam India visit: Singapore's President Tharman Shanmugaratnam is on a five-day visit to India, meeting with key officials including Prime Minister Modi and President Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com