ADVERTISEMENT

മകരവിളക്കു നാളെ. തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ പ്രകൃതി ഒരുക്കുന്ന ദീപക്കാഴ്ചയാണ് മകര നക്ഷത്രം. മകരസംക്രമ സന്ധ്യയിൽ ദേവഗണങ്ങൾ അർപ്പിക്കുന്ന ദീപമാണു കിഴക്കൻ ചക്രവാളത്തിൽ നക്ഷത്രമായി ഉദിക്കുന്നതെന്നാണു വിശ്വാസം.നാളെ പുലർച്ചെ 2.09 നു സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു മാറുന്നതാണു മകര സംക്രമം.  ഈ സമയത്ത് മകര സംക്രമ പൂജയും അഭിഷേകവുമാണ് ശബരിമലയിലെ പ്രധാന ചടങ്ങ്. 

വൈകുന്നേരം  6.30 ന് അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇതേ സമയം പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. അവിടെ ഉയരുന്ന കർപ്പൂര ജ്യോതിയും കണ്ടു തൊഴുതേ ഭക്തർ മലയിറങ്ങു. മകരവിളക്കു കാണാൻ സന്നിധാനവും പമ്പയും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഭക്തരുടെ അനിയന്ത്രിത തിരക്കാണ് മകര ജ്യോതി ദർശനത്തിലെ പ്രധാന വെല്ലുവിളി. കോടമഞ്ഞു കാഴ്ച മറയ്ക്കുന്നത് മറ്റൊരു പ്രശ്നം. കാലാവസ്ഥ അനുകൂലമായാൽ സന്നിധാനത്തു മാത്രമല്ല, പരിസര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും മകര ജ്യോതി ദർശിക്കാം. 

മകരജ്യോതി ദൃശ്യമാകുന്ന പ്രധാന സ്ഥലങ്ങൾ

സന്നിധാനം 

∙തിരുമുറ്റം, മേൽപാലം

∙മാളികപ്പുറം, പുതിയ അന്നദാന മണ്ഡപത്തിനു മുൻവശത്തെ നിരപ്പായ സ്ഥലം 

∙അന്നദാനമണ്ഡപം കെട്ടിടത്തിന്റെ മുകളിലെ വിരിക്കു മുൻവശം 

∙മണിമണ്ഡപം, മാളികപ്പുറം ക്ഷേത്രമുറ്റം. 

∙മാളികപ്പുറം നവഗ്രഹ ക്ഷേത്രത്തിനു മുൻവശം. 

∙അന്നദാന മണ്ഡപത്തിനു സമീപത്തെ ശുചിമുറി കെട്ടിടം മുതൽ ഇൻസിനറേറ്റർ വരെയുളള ഭാഗം. 

∙പാണ്ടിത്താവളം ഡോണർ ഹൗസ് പരിസരം 

∙ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് പരിസരം

∙ശബരി ഗെസ്റ്റ് ഹൗസ് പരിസരം 

∙സന്നിധാനം കൊപ്രാക്കളം

∙മരാമത്ത് ഓഫിസ് കോംപ്ലക്സിന് എതിർവശത്തു സോപാനം കെട്ടിടത്തിനു മുന്നിലുള്ള നിരപ്പായ സ്ഥലം 

∙ബിഎസ്എൻഎൽ മുതൽ ആദ്യത്തെ ജലസംഭരണി വരെയുള്ള ഭാഗം 

∙ബിഎസ്എൻഎലിന് എതിർവശം വനം വകുപ്പു മതിൽ കെട്ടി തിരിച്ച സ്ഥലം. 

∙കുന്നാർ ഡാമിലേക്ക് പോകുന്ന വഴിയുടെ ഒരുവശം. 

∙പാണ്ടിത്താവളം പൊലീസ് പരിശോധനാ കേന്ദ്രത്തിനും മാഗുണ്ട അയ്യപ്പ നിലയത്തിനും മധ്യേയുള്ള നിരപ്പായ സ്ഥലം 

∙പാണ്ടിത്താവളം വാച്ച് ടവറിനു സമീപത്തെ ശുചിമുറിക്കു പിന്നിലെ വനമേഖല. 

∙പാണ്ടിത്താവളം പിൽഗ്രിം ഷെൽട്ടർ സെന്ററിനു പിന്നിലും പുതിയ ദർശനം കോംപ്ലക്സിനും മധ്യേയുളള സ്ഥലത്ത് അടിക്കാടുകൾ തെളിച്ച സ്ഥലം.  

∙പാണ്ടിത്താവളത്തിൽ ദർശനം കോംപ്ലക്സിന്റെ മുറ്റം 

∙പാണ്ടിത്താവളം ജലസംഭരണി മുതൽ ഉരക്കുഴി വരെയുളള വഴിയുടെ രണ്ടു വശവും 

∙കെഎസ്ഇബി ഓഫിസിനു പിൻവശം 

∙ഫോറസ്റ്റ് ഐബിക്കു പിൻവശം 

∙ഫോറസ്റ്റ് ഓഫിസ് പരിസരം

പമ്പ– സന്നിധാനം പാതയിൽ 

∙ശരംകുത്തി ഹെലിപ്പാ‍ഡ് 

∙ശബരിപീഠം 

∙അപ്പാച്ചിമേട് 

∙നീലിമല 

∙പെരിയാർ ടൈഗർ റിസർവിൽ പമ്പാ ഗാർഡ് റൂമിനു സമീപം. 

മറ്റു സ്ഥലങ്ങൾ 

∙പുല്ലുമേട്

∙അട്ടത്തോട്

∙പാഞ്ചാലിമേട് 

∙നെല്ലിമല

∙അയ്യന്മല 

∙ഇലവുങ്കൽ 

∙പരുന്തുംപാറ 

∙പരുന്തുംപാറ മൗണ്ട്

∙ആങ്ങമൂഴി പഞ്ഞിപ്പാറ മലനട

∙ഉപ്പുപാറ

∙അഴുത പരമ്പരാഗത പാതയിൽ വലിയാനവട്ടം, ചെറിയാനവട്ടം

വ്യു പോയന്റുകളിൽ എത്താൻ

∙പുല്ലുമേട്ടിലേക്കുളള വഴി- സന്നിധാനത്തിൽ നിന്നു പാണ്ടിത്താവളം, ഉരക്കുഴി വഴി 8 കിലോമീറ്റർ മല കയറിയാൽ പുല്ലുമേട്ടിൽ എത്താം. 

∙പരുന്തുംപാറയിലേക്കുളള വഴി- കോട്ടയം-കുമളി റോ‍ഡിൽ പഴയ പാമ്പനാർ- കല്ലാർ കവലയിൽ നിന്നു തിരിഞ്ഞ് പരുന്തുംപാറയിൽ എത്താം. 

∙പാഞ്ചാലിമേട്ടിൽ എത്താൻ - കോട്ടയം-കുമളി വഴിയിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇട‌യിൽ മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിൽ എത്താം. 

∙നെല്ലിമല – കണമല തുലാപ്പള്ളി പമ്പാവാലി എയ്ഞ്ചൽ വാലി നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു 2 കിലോമീറ്റർ കുന്നു കയറി നെല്ലിമല എത്താം. 

∙ആങ്ങമൂഴി പഞ്ഞിപ്പാറ മലനട – ആങ്ങമൂഴി ടൗണിൽ നിന്നു 4 കിലോമീറ്റർ മല കയറിയാൽ എത്താം.

അരുത്

∙കെട്ടിടങ്ങൾക്കു മുകളിൽ  കയറരുത്

∙തെന്നിപ്പോകുന്ന ചരിവുള്ള സ്ഥലവും വലിയ കൊക്ക ഉള്ളിടങ്ങളും ഒഴിവാക്കുക

∙മരങ്ങൾക്കും വൈദ്യുതി ട്രാൻസ്ഫോമറുകൾക്കും മുകളിൽ കയറരുത്.

∙പമ്പ ഹിൽടോപ്പിൽ ജ്യോതി കാണാൻ കയറുന്നത് കലക്ടർ നിരോധിച്ചു.പാർക്കിങ് ഗ്രൗണ്ടിലെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണിത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com