കോവിഡ്: ഗുരുതര നിലയിലായ രോഗിക്ക് എഗ്മോ ചികിത്സ
![covid Photo Credit : Pordee Aomboon / Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/health/health-news/images/2020/8/28/post-covid.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ കോവിഡ് ബാധിച്ച് ഗുരുതര നിലയിലായ രോഗിക്ക് മെഡിക്കൽ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തിൽ എഗ്മോ ചികിത്സ ആരംഭിച്ചു. രോഗിക്ക് 57 വയസ്സുണ്ട്. കോവിഡ് പോസിറ്റീവ് ആയ ആൾക്ക് സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന എഗ്മോ ചികിത്സയാണിതെന്ന് ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
ചികിത്സയുടെ പുരോഗതി അറിയണമെങ്കിൽ കുറച്ചു ദിവസം കാത്തിരിക്കണം. പ്രധാന ആന്തരികാവയവങ്ങൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാലാണ് ഇദ്ദേഹത്തെ എഗ്മോ ചികിത്സയ്ക്കായി തിരഞ്ഞെടുത്തത്. കോവിഡ് പോസിറ്റീവ് ആയവർക്ക് ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുമ്പോൾ, ശ്വാസകോശം നിർവഹിക്കുന്ന ജോലികൾ എഗ്മോ മെഷീൻ നിർവഹിക്കും.
ഒപ്പം ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും. ശ്വാസകോശം ആരോഗ്യം വീണ്ടെടുക്കുമ്പോൾ എഗ്മോ മെഷീന്റെ പിന്തുണ മാറ്റി ശ്വസനം സാധാരണ നിലയിലാക്കും. ഇദ്ദേഹത്തിന്റെ ചികിത്സയുടെ ഫലം അനുകൂലമാണെങ്കിൽ സമാനവിധത്തിലുള്ള കോവിഡ് പോസിറ്റീവ് ആളുകൾക്ക് ഈ ചികിത്സാരീതി നടത്താനാണ് നീക്കം. ശ്വാസകോശ സംബന്ധമായ മറ്റു പല രോഗങ്ങൾക്കും എഗ്മോ ചികിത്സ ലഭ്യമാക്കാറുണ്ട്.
എഗ്മോ ചികിത്സ
ശ്വാസകോശത്തിന് തകരാറുള്ള രോഗികൾക്ക് ശരീരത്തിനു പുറത്ത് യന്ത്രസഹായത്തോടെ കൃത്രിമ ശ്വസനം നൽകി ജീവൻ നിലനിർത്തുന്നതാണ് എഗ്മോ ചികിത്സ. പ്രത്യേക തീവ്രപരിചരണ മുറിയിലാണ് എഗ്മോ ചികിത്സ ലഭ്യമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പിപിഇ കിറ്റ് ധരിച്ചാണ് ഡോക്ടർമാരും ജീവനക്കാരും രോഗിയെ പരിചരിക്കുന്നത്.
English summary: Ecmo treatment for Covid patients