ADVERTISEMENT

കണ്ണൂർ∙ കർക്കടകവാവ് ദിനത്തിലെ പിതൃതർപ്പണ ചടങ്ങുകൾ വർഗീയ ശക്തികൾക്കു വിട്ടു നൽകരുതെന്നും അതുമായി സഹകരിക്കണമെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തെങ്കിലും അദ്ദേഹം ഉപദേശക സമിതി ചെയർമാനായി പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ സേവന സംഘടനയായ ഐആർപിസി ഒഴികെ ആരും അനുസരിച്ചില്ല.  

ഐആർപിസി കോവിഡ് കാലത്തിനു മുൻപ് 4 വർഷം സഹായവുമായി രംഗത്തുണ്ടായിരുന്നു. കോവിഡ് ഭീതി മാറി ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ നീങ്ങിയതോടെ പയ്യാമ്പലത്ത് ബലി കർമങ്ങൾക്ക് എത്തിയവർക്ക് ഇത്തവണയും ഐആർപിസി വൊളന്റിയർമാരുടെ സേവനം ലഭിച്ചു. 100 പേരാണ് രംഗത്തുണ്ടായിരുന്നത്. 

ഐആർപിസിക്കു പുറമേ പാർട്ടിയുടെയും യുവജന വിഭാഗമായ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളെ ലക്ഷ്യമിട്ടാണ് ജയരാജൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതെന്നാണ് മനസ്സിലാകുന്നത്. എന്നാൽ, പാർട്ടി ഔദ്യോഗികമായി നിർദേശം നൽകിയിട്ടില്ലാത്തതിനാൽ സംഘടനകൾ ഇത് അവഗണിച്ചു.

Content Highlights: P Jayarajan, Karkidaka Vavu Bali

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com