രണ്ട് ബില്ലിൽ ഗവർണർ ഒപ്പുവച്ചു
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ 2 എണ്ണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള പഞ്ചായത്തിരാജ് ഭേദഗതി ബിൽ, മുനിസിപ്പാലിറ്റി ഭേദഗതി ബിൽ എന്നിവയ്ക്കാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ എത്തിയ കേരള പൊതുജനാരോഗ്യ ബിൽ, സ്വകാര്യവനം (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) ഭേദഗതി ബിൽ എന്നിവയ്ക്കു കൂടി ഗവർണറുടെ അനുമതി ലഭിക്കാനുണ്ട്. പൊതു ജനാരോഗ്യ ബില്ലിന് എതിരെ ഏതാനും പരാതികൾ ഗവർണർക്കു മുന്നിലുണ്ട്.
മുൻ നിയമസഭാ സമ്മേളനങ്ങളിൽ പാസാക്കിയ വിവാദ ബില്ലുകൾ ഉൾപ്പെടെ 6 എണ്ണത്തിന് ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.സിസ തോമസ് ഇന്നലെ ഗവർണറെ കണ്ട് ചർച്ച നടത്തി. സിസയും ഭർത്താവും ഗവർണർക്ക് ഒപ്പം അത്താഴം കഴിച്ച ശേഷമാണ് മടങ്ങിയത്.
English Summary: Governor Arif Mohammad Khan signs two bills