ADVERTISEMENT

മുംബൈ ∙ വായ്‌പത്തട്ടിപ്പുകേസിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചിയിൽ അറസ്റ്റ് ചെയ്ത കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസ് ഉന്നത ഉദ്യോഗസ്ഥൻ അജിത് മേനോനെ (67) മുംബൈ പൊലീസ് ചോദ്യം ചെയ്യുന്നു. ബ്രിട്ടിഷ് പൗരനായ അജിത് മേനോൻ ലണ്ടനിൽ നിന്നു കൊച്ചിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഇദ്ദേഹത്തിനെതിരെ തിരച്ചിൽ നോട്ടിസ് നിലവിലുണ്ടായിരുന്നു. മുംബൈ കോടതി നാളെ വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

യെസ് ബാങ്കിൽനിന്ന് കോക്സ് ആൻഡ് കിങ്സ് ഫിനാൻഷ്യൽ സർവീസസ് 400 കോടി രൂപ വായ്പയെടുത്തശേഷം വകമാറ്റി തട്ടിപ്പു നടത്തിയെന്നാണ് കേസ്. കമ്പനിയുടമ അജയ് പീറ്റർ കേർക്കറാണ് പ്രധാനപ്രതി. കമ്പനിയുടെ യൂറോപ്പിലെ ബിസിനസ് നോക്കിനടത്തുന്ന അജിത് മേനോൻ വായ്പാതുകയിൽ 56 കോടി രൂപ വകമാറ്റി അവിടുത്തെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് ആരോപണം.

യൂറോപ്പിൽ ഹോട്ടൽ ബിസിനസിന്റെ മേൽനോട്ടം അജിത്തിനാണ്. യെസ് ബാങ്ക് ചീഫ് വിജിലൻസ് മാനേജർ ആശിഷ് വിനോദ് ജോഷിയുടെ പരാതിയിൽ 2018ലാണ് മുംബൈ പൊലീസ് കേസെടുത്തത്. 

English Summary:

Loan fraud: Ajit Menon in remand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com