ADVERTISEMENT

ദുബായ്∙ സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.

സന്ദർശക, ടൂറിസ്റ്റ് വീസക്കാർ അറിയാൻ:

1. സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും. വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല.

2. സന്ദർശക, വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല. റിക്രൂട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വീസയി‍ൽ ജോലി ഉറപ്പു നൽകിയാലും അതു നിയമവിരുദ്ധമാണ്.

3. തൊഴിൽ വീസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വീസ നടപടികൾ പൂർത്തിയാക്കുകയാണു വേണ്ടത്.

4. സന്ദർശക വീസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാൻ പണം എന്നിവ കരുതണം.

5. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വീസയുടെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ്, വിലാസം, ഫോൺ നമ്പർ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം. 

English Summary:

Immigration department tightened checking at airports in UAE to detect job seekers on visitor visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com