ADVERTISEMENT

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിക്കെതിരെ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമായി ചമച്ചതാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. കെ. മുഹമ്മദ് കാസിം നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. കേസിൽ പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജൂൺ 14നകം നൽകാനും നിർദേശിച്ചു. 

താൻ നൽകിയ വിവരങ്ങൾ പരിഗണിക്കാതെ തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നു എന്നാണു ഹർജിക്കാരന്റെ ആക്ഷേപം. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും വ്യാജ ഫെയ്സ് ബുക് പോസ്റ്റ് നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ‘അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ’ എന്ന ഫെയ്സ് ബുക് പേജിലാണ് ഇത് ആദ്യം പ്രചരിച്ചത്.

ഇക്കാര്യം അറിയിക്കുകയും സൈബർ സെല്ലിന്റെ പരിശോധനയ്ക്കു ഫോൺ കൈമാറുകയും ചെയ്തിരുന്നു. താനാണ് ആദ്യം പരാതി നൽകിയതെങ്കിലും എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി നൽകിയ പരാതിയിൽ കേസെടുത്ത് തന്നെ പ്രതിയാക്കി. യൂത്ത് ലീഗ് നേതാവ് നൽകിയ മറ്റൊരു പരാതിയിൽ കേസ് എടുത്തെങ്കിലും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രമാണ് അതിൽ ഉൾപ്പെടുത്തിയതെന്നും ഹർജിയിൽ പറയുന്നു.

English Summary:

Kerala high court sought explanation on 'Kafir' screen shot in Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com