ADVERTISEMENT

ഫറോക്ക് (കോഴിക്കോട്) ∙ പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി കുളത്തിൽ ഇറങ്ങിയ മുത്തച്ഛനു ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കാട്ടുങ്ങൽ ഹൗസിൽ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തിൽ മുങ്ങിമരിച്ചത്.

മകൻ ഷിജുവിന്റെ മക്കളായ ആദിദേവിനും ആര്യനുമൊപ്പമാണ് രാവിലെ പതിനൊന്നോടെ കുളത്തിൽ ഇറങ്ങിയത്. ആര്യനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ രാജൻ പെട്ടെന്നു മുങ്ങിത്താഴ്ന്നു. കുട്ടികൾ ബഹളം വച്ചതോടെ, കുളത്തിന്റെ മറുഭാഗത്ത് കുളിക്കുകയായിരുന്ന അയൽവാസി പത്താം ക്ലാസ് വിദ്യാർഥിയായ എം.ഇഷാഖ് നീന്തിയെത്തി ആര്യനെ കരകയറ്റി. ഓടിക്കൂടിയ നാട്ടുകാർ രാജനെ പുറത്തെടുത്തു ചുങ്കത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമൃത് പദ്ധതിയിൽ‍ ഉൾപ്പെടുത്തി നഗരസഭ രണ്ടാഴ്ച മുൻപ് ചെളി നീക്കി ആഴം കൂട്ടിയ കുളത്തിലാണ് അപകടം. കോമൺവെൽത്ത് ഓട്ടുകമ്പനി മുൻ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11നു വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ. മറ്റു മക്കൾ: സിൽജ, സിജിന. മരുമക്കൾ: സജീഷ്(പുതുക്കഴിപ്പാടം), പ്രവീൺ (കരുവൻതിരുത്തി), ശരണ്യ. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, ശാന്ത, വത്സല, ശോഭന.

English Summary:

Grandfather drowned while teaching his grandchildren to swim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com