ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബൂത്ത് അടിസ്ഥാനത്തിലുള്ള ഫലം പുറത്തു വിടരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. ചില ജില്ലകളിൽ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ഓരോ ബൂത്തിലും സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട് കണക്ക് നൽകിയിരുന്നു. മറ്റു ജില്ലകളിലും ബൂത്ത് തിരിച്ചുള്ള ഫലം ലഭ്യമാക്കണമെന്ന ആവശ്യമുയർന്നതോടെയാണ് ഇതു വിലക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസുകൾക്കു നിർദേശം നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിവരങ്ങൾ പുറത്തു വിടാൻ പാടുള്ളൂ എന്നാണു നിർദേശത്തിൽ     പറയുന്നത്.

മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഓഫിസുകൾ മുഖേനയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വഴിയും ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കിയിരുന്നു. ഇതു വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്യും.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെയും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും ബൂത്ത് അടിസ്ഥാനത്തിൽ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടിന്റെ കണക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വോട്ടെണ്ണൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ആക്ഷേപം ഉയർത്തുമ്പോഴാണു വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ നിർദേശമുണ്ടായിരിക്കുന്നത്.

English Summary:

Chief Electoral Officer said not to release booth-wise results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com