ADVERTISEMENT

കോട്ടയം ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം, ശബരി റെയിൽവേ, തിരുവനന്തപുരം– അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ തുടങ്ങിയ വികസന വിഷയങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, കെ.ഫ്രാൻസിസ് ജോർജ് എന്നിവർ. മലയാള മനോരമ സംഘടിപ്പിച്ച മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു പത്തനംതിട്ട, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ നിയുക്ത എംപിമാർ. ‌റബർ കർഷകർക്കു ന്യായവില കിട്ടാൻ ശക്തമായി ഇടപെടും. കാർഷിക വിഷയങ്ങൾ, വനം – വന്യജീവി പ്രശ്നങ്ങൾ എന്നിവയിലും യോജിച്ച നടപടികളുണ്ടാകും.

ബിജെപി തീവ്രനിലപാടുകൾ പുറത്തെടുത്താൽ കേന്ദ്രസർക്കാർ കാലാവധി തികയ്ക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ശക്തമായ പ്രതിപക്ഷം പാർലമെന്റിൽ മികച്ച ഇടപെടലുകൾ നടത്തുമെന്നും മൂവരും പറഞ്ഞു. പ്രതിപക്ഷം ജീവിച്ചിരിപ്പുണ്ടെന്നു പോലും അംഗീകരിക്കാത്ത 10 വർഷങ്ങളാണു പാർലമെന്റിൽ കടന്നുപോയതെന്ന് ആന്റോയും ഡീനും പറഞ്ഞു. തൃശൂരിലെ മാറ്റം മുൻകൂട്ടിക്കണ്ട് പ്രവർത്തനം നടത്താൻ യുഡിഎഫിനും എൽഡിഎഫിനും സാധിച്ചില്ലെന്നും മൂവരും പറഞ്ഞു.

English Summary:

'United for Development'; Kottayam, Pathanamthitta and Idukki MPs together at Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com