ADVERTISEMENT

മൂന്നാർ ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ വീണ്ടും കാറിൽ യുവാക്കളുടെ അപകടകരമായ യാത്ര. അമിതവേഗത്തിൽ പോയ കാറിൽ നിന്ന് പുറത്തേക്ക് ഉയർന്നു നിന്ന് യുവാവ് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്താണ് യാത്ര ചെയ്തത്. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ ഈ രംഗം ഫോണിൽ പകർത്തി.

വിഡിയോ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റജിസ്ട്രേഷനിലുള്ള കാർ കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. യുവാവക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

രണ്ടാഴ്ച മുൻപും സമാന രീതിയിൽ യുവാവും യുവതിയുമടങ്ങുന്ന നാലംഗ സംഘം ഗ്യാപ് റോഡ് വഴി കാറിൽ അഭ്യാസ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ ബൈസൺവാലി സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും യാത്രക്കാരോട് ആരോഗ്യ വകുപ്പിന് കീഴിൽ സാമൂഹിക സേവനം നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.

English Summary:

Motor Vehicles Department started investigation regarding dangerous car travel at Gap Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com