ADVERTISEMENT

കൊച്ചി∙ അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര പൊലീസ് സംഘടന ഇന്റർപോളിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇന്റർപോൾ വെബ്സൈറ്റിന്റെ ഹോംപേജിലാണ് ഇൗ നോട്ടിസ്. ജീവിതനിലവാരത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ പരാധീനത മുതലെടുത്താണ് ഇരകളെ സ്വാധീനിക്കുന്നതെന്നും അതതു രാജ്യത്തെ നിയമപാലകർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മലയാളികൾ ഉൾപ്പെട്ട ഹൈദരാബാദ് അവയവക്കച്ചവട റാക്കറ്റിലെ കൊച്ചി സ്വദേശി മധുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം കേരളാ പൊലീസ് തേടിയിട്ടുണ്ട്. മധുവിന്റെ ചിത്രവും വിവരങ്ങളും സഹിതമുള്ള ‘ബ്ലൂ കോർണർ’ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനാണു ശ്രമം. അവയവക്കച്ചവട കേസുകളിൽ അവയവം വിൽക്കുന്നവരെ പ്രതികളാക്കുന്നതു പല രാജ്യങ്ങളും അവസാനിപ്പിച്ചു. ഇവരെ ഇരകളായി കണക്കാക്കി ‘ഇര–ദാതാക്കൾ’ എന്നാണ് ഇന്റർപോൾ വിശേഷിപ്പിക്കുന്നത്.

ബ്ലൂ കോർണർ നോട്ടിസ്

രാജ്യാന്തര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും കൈമാറാൻ കഴിയുന്നവരെ കണ്ടെത്താൻ ഇന്റർപോൾ പുറപ്പെടുവിക്കുന്ന തിരച്ചിൽ നോട്ടിസാണു ‘ബ്ലൂ കോർണർ’ നോട്ടിസ്. കൊടുംകുറ്റവാളികളെ കണ്ടെത്താൻ പുറപ്പെടുവിക്കുന്ന ‘റെഡ് കോർണർ’ നോട്ടിസ് പോലെ ബ്ലൂ കോർണർ നോട്ടിസ് പൊതുജനങ്ങൾക്കു കാണാൻ കഴിയില്ല. ഇന്റർപോൾ അംഗത്വമുള്ള 196 രാജ്യങ്ങളിലെ പൊലീസ് സേനകൾക്ക് ഇതു ലഭിക്കും.

English Summary:

Interpol warns against organ trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com