ADVERTISEMENT

കൊച്ചി ∙ മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അനധികൃതമായി ഭൂമി കയ്യേറാൻ കൂട്ടുനിന്നുവെന്ന് മുൻ എഡിജിപി (ഇന്റലിജൻസ്) രാജൻ മധേക്കറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന 19 ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം സിബിഐയെ ഏൽപിക്കുന്നതിൽ അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് നിലപാട് അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനുമാണു നിർദേശം നൽകിയത്.

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ നൽകിയ ഹർജികളാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഇടുക്കിയിലെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫിസറായി നിയമിക്കാനാകുമോ എന്നതും കോടതി ആരാഞ്ഞു. രാജൻ മധേക്കർ 2004 ൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സർക്കാർ വിശദീകരിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്കു കൈമാറേണ്ടിവരുമെന്നു കോടതി പറഞ്ഞത്. സിബിഐയെ കേസിൽ കക്ഷി ചേർത്തിരുന്നു.

English Summary:

Munnar encroachment: Court says cbi investigation against 19 officials will be required

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com