ADVERTISEMENT

മലപ്പുറം ∙ മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. പോരാളി ഷാജി മുതൽ സീതാറാം യച്ചൂരി വരെ മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിക്കുകയാണ്.

തനിക്കെതിരെ സിപിഎമ്മിലുയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണു പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ തീർക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇടതു മുന്നണി തോൽവിയിലും അന്തസ്സ് കാണിക്കുന്നില്ല. പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും സലാം പറഞ്ഞു. 

പ്ലസ് വൺ സീറ്റ് പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരം മുസ്‌ലിം ലീഗ് ഏറ്റെടുക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർ‍ട്ടിയാണു സിപിഎം. പഠിക്കാൻ സീറ്റ് ചോദിച്ചു സമരം ചെയ്യുന്ന വിദ്യാർഥി നേതാക്കളെ സർക്കാർ ജയിലിലടയ്ക്കുകയാണ്.

സീറ്റുകളുടെ എണ്ണം കൂട്ടി കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കാൻ മുസ്‌ലിം ലീഗ് അനുവദിക്കില്ല. പ്ലസ് വൺ വിഷയത്തിൽ 25ന് യൂത്ത് ലീഗ് സമരം നടത്തുന്നുണ്ട്. അതിനു ശേഷവും പരിഹാരമില്ലെങ്കിൽ സമരം ലീഗ് ഏറ്റെടുക്കുമെന്ന് സലാം പറഞ്ഞു.

English Summary:

Muslim League state general secretary PMA Salam against chief minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com