ADVERTISEMENT

കണ്ണൂർ ∙ പാർട്ടിയിൽ തിരുത്തൽ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഒരു വർഷമായി പ്രവർത്തനത്തിൽനിന്നു വിട്ടുനിന്ന ജില്ലാ കമ്മിറ്റി അംഗം ഒടുവിൽ സിപിഎമ്മിൽനിന്നു പുറത്തായി. ഡിവൈഎഫ്ഐയെയും പാർട്ടിയെയും മറയാക്കി സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിഷയം നേരത്തേ നേതൃത്വത്തിനു മുന്നിൽ പരാതിയായി ഉന്നയിച്ച യുവനേതാവ് മനു തോമസിനെയാണ് അംഗത്വത്തിൽനിന്നു പുറത്താക്കിയത്. 

ജില്ലാ കമ്മിറ്റി യോഗത്തിലോ പാർട്ടി പരിപാടികളിലോ മനു പങ്കെടുത്തിരുന്നില്ല. അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നേരിട്ടു സംസാരിച്ചെങ്കിലും വഴങ്ങിയില്ല. തുടർച്ചയായി 3 യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടിയ ശേഷം പാർട്ടിയിൽനിന്നു മാറ്റിനിർത്തുകയെന്നതാണ് സിപിഎം രീതി. 2023 ഏപ്രിൽ 13ന് ആണ് മനു തോമസ് അവസാനമായി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്.  കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് മനുവിനെ പുറത്താക്കിയത്.

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, സെനറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മനു കഴിഞ്ഞ സമ്മേളനത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗമായത്.

English Summary:

Correction requested; District committee member expelled from CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com