ADVERTISEMENT

എരുമേലി ∙പട്ടയ ഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകുന്നതു പരിഗണനയിൽ ആണെന്നു മന്ത്രി കെ.രാജൻ അറിയിച്ചു. കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്കു പട്ടയം ലഭിച്ച കൃഷിക്കാർക്കു തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ടു വളർത്തിയതും കിളിർത്തു വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി സർക്കാർ പരിഗണനയിൽ ആണ്.

നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു മരം മുറിക്കുന്നതിനു കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ടു ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കർഷകർ ഉൾപ്പെടെ സംസ്ഥാനത്തെ പട്ടയ ഭൂമി കൈവശമുള്ള മുഴുവൻ കൃഷിക്കാരും അനുഭവിക്കുന്ന ദുരിതമാണ് എംഎൽഎ സഭയിൽ അവതരിപ്പിച്ചത്.

English Summary:

Minister K Rajan informed that giving permission to farmers to cut trees on title deed land is under consideration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com