ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിന്റെ മുൻഗണനകളിൽ തിരുത്തൽ വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുൻപില്ലാത്തവിധമാണ് ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ വർധന വരുത്തിയത്.

വിവിധ വികസന മേഖലകളിൽ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ നിർധനരുടെ ആനുകൂല്യങ്ങൾ കുടിശികയാകും. അപ്പോൾ നിർധനർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്– സമൂഹമാധ്യമത്തിൽ അദ്ദേഹം എഴുതി. കേരളം കടക്കെണിയിലാണെന്ന ദുഷ്പ്രചാരണം പൊതുബോധ്യമാക്കാൻ പിന്തിരിപ്പൻമാർക്കു കഴിഞ്ഞതു മൂലം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനകീയ രോഷം ഉയർന്നില്ല.

പെൻഷൻ കുടിശിക ആയവർ പോലും അതിനു കാരണക്കാരായ കേന്ദ്രത്തിനെതിരെ അല്ല, സംസ്ഥാന സർക്കാരിനെതിരെയാണ് തിരിഞ്ഞത്. ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടും എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്കു പോയത് ഗൗരവമായി പരിശോധിക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു.

English Summary:

Lok Sabha Election Defeat:Thomas Isaac wants correction in the government's priorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com