ജോലിക്കിടെ പരുക്കേറ്റാൽ അഗ്നിരക്ഷാസേനയിലും ശമ്പളത്തോടെ അവധി
Mail This Article
×
പാലക്കാട് ∙ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന അഗ്നിരക്ഷാസേനാംഗങ്ങൾക്കു ജോലിക്കിടെയുണ്ടാകുന്ന പരുക്കുകൾ ഭേദമാകും വരെ പൂർണശമ്പളത്തോടെ അവധി അനുവദിക്കാൻ ഉത്തരവ്. പൊലീസിൽ ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. അഗ്നിരക്ഷാ സേനയെയും ഇതിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും ഓഫിസ് മേധാവിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. ഒറ്റത്തവണയായി 6 മാസത്തിലധികം അവധി അനുവദിക്കേണ്ടി വന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കുന്ന തരത്തിലാണു സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്.
English Summary:
Leave with pay in fire rescue service if injured during work
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.