ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് റജിസ്ട്രാർ കേരള സർവകലാശാല വിസിക്ക് സമർപ്പിച്ചു. ക്യാംപസ് ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നാണ് കമ്മിഷന്റെ റിപ്പോർട്ട്. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിലാണ് നടപടി.

സാഞ്ചോസിനൊപ്പം പുറത്തുനിന്നുള്ള വ്യക്തി ക്യാംപസിലെത്തിയതാണ് തർക്കത്തിനു കാരണമെന്നാണ് കമ്മിഷന്റെ റിപ്പോർട്ടിലുള്ളത്. സഹോദരിയെ ഹോസ്റ്റലിലാക്കാൻ വേണ്ടിയാണ് സാഞ്ചോസിനൊപ്പം സുഹൃത്ത് കോളജിലെത്തിയത്. പിന്നീട് സാഞ്ചോസും സുഹൃത്തും  ക്യാംപസ് റൗണ്ടിന് പരിസരത്തേക്ക് പോയി. അതിനുശേഷം സാഞ്ചോസിനൊപ്പം ഈ സുഹൃത്തും മെൻസ് ഹോസ്റ്റലിനു മുന്നിലേക്ക് വന്നു. ഈ സമയം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികൾ പുറത്തുനിന്നുള്ളയാൾ ആരാണെന്ന് ചോദിക്കുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. മറ്റുള്ള വാർത്തകൾ മാധ്യമസൃഷ്ടിയാണ്. പുറത്തുനിന്നുള്ള വിദ്യാർഥികളോ കോഴ്സ് കഴിഞ്ഞവരോ ഹോസ്റ്റലില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

English Summary:

Kerala University Clash- Inquiry Report Submitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com