ADVERTISEMENT

ദുബായ്∙പ്രവാസി മലയാളി സംരംഭമായ സെറ്റ് ഫ്ലൈ ഏവിയേഷന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ഉടമകൾ അറിയിച്ചു. എയർ കേരള എന്ന പേരിൽ വൈകാതെ ഗൾഫിലേക്ക് രാജ്യാന്തര സർവീസും തുടങ്ങുമെന്ന് സെറ്റ്ഫ്ലൈ ചെയർമാൻ അഫി അഹമ്മദും വൈസ് ചെയർമാൻ അയൂബ് കല്ലടയും പറഞ്ഞു. തുടക്കത്തിൽ ചെറു നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്.

എടിആർ 72 - 600 വിഭാഗത്തിലുള്ള 3 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നിർമാതാക്കളിൽ നിന്നു നേരിട്ടു വിമാനം വാങ്ങാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. 20 വിമാനങ്ങൾ ആകുന്നതോടെ രാജ്യാന്തര സർവീസിന് അനുമതി ലഭിക്കും. കമ്പനിയുടെ ഇക്വിറ്റി ഷെയർ നിക്ഷേപകർക്കു കൈമാറാനും പദ്ധതിയുണ്ട്.

കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ 350ൽ ഏറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അവകാശപ്പെട്ടു. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആഭ്യന്തര സർവീസ് ആരംഭിക്കും. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്സ് (എഒസി) കൂടി ലഭിച്ചാൽ സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 

English Summary:

Air Kerala: An expatriate venture with a dream of Gulf international service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com