ADVERTISEMENT

കോഴിക്കോട് ∙ പിഎസ്‌സി അംഗത്വത്തിനു കോഴ വാഗ്ദാനം ചെയ്തെന്ന പരാതി പുറത്തുവന്നതിന് പിന്നിൽ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയ ‘കോക്കസ്’ ഇടപാടുകളാണ് വിഷയം ചർച്ചയാക്കിയത്. 

ചില മുതിർന്ന നേതാക്കളും വ്യാപാരികളും ഇടനിലക്കാരും ചേർന്ന് നഗരം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ നാളായി കോഴിക്കോട്ടു ശക്തമാണ്. കോർപറേഷനിലെ ഒട്ടേറെ കരാറുകൾ അടക്കം ഇവരുടെ നേതൃത്വത്തിൽ കയ്യടക്കുകയും പിന്നീടു വിവാദമാവുകയും ചെയ്തിരുന്നു. സംയുക്ത ബിസിനസ് സംരംഭങ്ങളുമുണ്ട്. കോഴ വിവാദം പരസ്യമായതോടെ പരാതിക്കാർക്കു പണം നൽകി ഒതുക്കിത്തീർക്കാൻ അടിയന്തരമായി പണം ലഭ്യമാക്കിയതും ഈ സംഘത്തിൽ പെട്ട ഒരു വ്യവസായിയാണ്. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞ ഇരു വിഭാഗങ്ങളിൽ ഒന്നിന്റെ ഭാഗമാണ് ആരോപണ വിധേയനായ ഏരിയ കമ്മിറ്റി അംഗം.  

തന്റെ പേര് ബന്ധപ്പെടുത്തി ആരോപണം ഉയരുന്നുണ്ടെന്നും ജില്ലാ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്നും തിരിച്ചറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന നേതൃത്വത്തിന് നേരിട്ട് പരാതി നൽകുകയായിരുന്നു. ഓഫിസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോക്കസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയവരുടെ പരാതി ഏരിയ കമ്മിറ്റി വഴി ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു ഇത്. തുടർന്നാണ് പാർട്ടി അന്വേഷണം ആരംഭിച്ചത്. 

English Summary:

Complaint about offering bribery for PSC membership leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com