ADVERTISEMENT

കോട്ടയം ∙ പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കടനാട് നൂറുമല മാക്കൽ ജിനു എം.ജോയിക്ക് (36) 100 വർഷം തടവ്. ഈരാറ്റുപേട്ട അതിവേഗ സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസാണു ശിക്ഷ വിധിച്ചത്. 

1.25 ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവുണ്ട്. 2018 മാർച്ച് 24 മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണു കേസ്. മേലുകാവ് എസ്എച്ച്ഒ ജോസ് കുര്യനാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

English Summary:

Hundred years imprisonment for molesting a minor Scheduled Caste girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com