ADVERTISEMENT

കുമളി ∙ സർക്കാർ സ്കൂളിന്റെ പ്രവേശനകവാടത്തിലെ ഇരുമ്പുഗേറ്റ് സ്കൂൾ വിദ്യാർഥികളായ സഹോദരങ്ങളുടെ ദേഹത്തേക്കു മറിഞ്ഞു വീണു; കുട്ടികൾ നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോംപൗണ്ടിനോടു ചേർന്നു പ്രവർത്തിക്കുന്ന ബിഎഡ് കോളജിലേക്കും സ്കൂളിലേക്കും പ്രവേശിക്കാവുന്ന ഗേറ്റാണ് അമരാവതി കാട്ടുപറമ്പിൽ പ്രവീൺ–കവിത ദമ്പതികളുടെ മക്കളായ ദേവിക (6), ധ്യാൻ (4) എന്നിവരുടെ ദേഹത്തേക്കു വീണത്. 

സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവികയ്ക്കു നെറ്റിയിൽ നിസ്സാര പരുക്കേറ്റു. ധ്യാൻ എൽകെജി വിദ്യാർഥിയാണ്. പ്രവേശന കവാടത്തിൽ ഒന്നര മാസം മുൻപു സ്ഥാപിച്ച ഗേറ്റാണിത്. കുട്ടികൾ കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞുവീഴുകയായിരുന്നു. 

മറ്റു കുട്ടികൾ നിലവിളിച്ചതോടെ ബിഎഡ് കോളജിലെ അധ്യാപകരെത്തി കുട്ടികളെ ഗേറ്റിന്റെ അടിയിൽ നിന്നു പുറത്തെടുക്കുകയായിരുന്നു. വശത്തേക്കു തള്ളിനീക്കാവുന്ന ഗേറ്റ് മതിയായ സുരക്ഷസംവിധാനങ്ങൾ ഉറപ്പാക്കാതെയാണു സ്ഥാപിച്ചതെന്ന് ആരോപണമുണ്ട്.

English Summary:

Iron gate at the entrance of government school fell over students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com