ADVERTISEMENT

കൊച്ചി ∙ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വാഹനങ്ങളിൽ നിയമവിരുദ്ധമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുകയാണെന്നും പിന്നെയെങ്ങനെ നിയമം ലംഘിക്കുന്ന മറ്റു വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കു പോകുമ്പോൾ മാത്രമേ കലക്ടർമാർ ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കാവൂവെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചീഫ് സെക്രട്ടറിക്കു സർക്കാർ ചിഹ്നം ഉപയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് എംഡിയുടെ വാഹനം ആലുവ മേൽപാലത്തിലൂടെ പോയ സംഭവത്തിൽ പരിശോധനയ്ക്കുശേഷം സർക്കാർ ഹാജരാക്കിയ ഫോട്ടോയിൽ അനധികൃത ബോർഡും ഫ്ലാഷും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ബോർഡ് മാറ്റിയതിനുശേഷം പരിശോധിച്ചതെന്നു കോടതി ചോദിച്ചു. 

English Summary:

Highcourt questions Motor Vehicle Dept. about higher officials breaking the law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com