ADVERTISEMENT

ചങ്ങനാശേരി ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദം ഇനി ലോക്സഭയിൽ എംപിയിലൂടെ മുഴങ്ങും. കൊടിക്കുന്നിൽ സുരേഷ് എംപിയാണു ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കുക. ഇതിനായി എംപിയുടെ ഫെയ്സ്ബുക് പേജിൽ ജനത്തിനു പൊതുവിഷയങ്ങൾ അവതരിപ്പിക്കാം. നാടിന് ഉപകാരപ്പെടുന്ന വിഷയങ്ങൾ വിശദമായ കുറിപ്പോടെ പേജിലെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ചോദ്യങ്ങളും ഉന്നയിക്കാം.

ഓരോ നിയോജകമണ്ഡലത്തിലും വിവിധ ദിവസങ്ങളിലായി ‘കോഫി വിത്ത് കൊടിക്കുന്നിൽ’ പരിപാടിയും നടത്തും. എംപി പങ്കെടുക്കുന്ന ഈ പരിപാടിയിൽ ജനങ്ങൾക്ക് വികസന നിർദേശങ്ങളും പരാതികളും നേരിട്ടു സമർ‌പ്പിക്കാം.

English Summary:

Kodikkunnil Suresh will present issues addressed by people in Mavelikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com