ADVERTISEMENT

കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും. 

സർവകലാശാല നൽകിയ പട്ടിക മറികടന്ന് വീണ്ടും 4 എബിവിപി പ്രവർത്തകരെ സെനറ്റിലേക്കു നിയമിച്ചു എന്നാരോപിച്ച്, സർക്കാരിന്റെ പട്ടികയിലുണ്ടായിരുന്ന നന്ദകിഷോർ, ജെ. ഷഹനാസ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, എതിർകക്ഷികൾ 3 ആഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ചു. 

ഗവർണറുടെ നോമിനേഷൻ ഫയലും നോമിനേറ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ ബയോഡേറ്റയും പരിശോധിച്ച ശേഷമാണ് കോടതി സ്റ്റേ നിരസിച്ചത്. നോമിനേറ്റ് ചെയ്യപ്പെട്ടവരെല്ലാം തന്നെ സർവകലാശാല വൈസ് ചാൻസലർ നൽകിയ പാനലിൽപ്പെട്ടവരാണെന്നു കോടതി വിലയിരുത്തി. സിൻഡിക്കറ്റിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ 4 വിദ്യാർഥികളെ വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഓഗസ്റ്റ് 16നു കേസ് വീണ്ടും പരിഗണിക്കും. 

English Summary:

Kerala high court rejected request to stay against Kerala University senate nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com