ADVERTISEMENT

കൊച്ചി ∙ കോട്ടയം സിജെഎം കോടതിയിലെ വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്നു സൗജന്യ നിയമ സേവനം ചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 

2023 നവംബർ 23ന് ഒരുകൂട്ടം അഭിഭാഷകർ കോടതി മുറിയിലും പുറത്തും മുദ്രാവാക്യം വിളിക്കുകയും ജഡ്ജിയെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കോടതി നടപടി തടസ്സപ്പെടുത്തിയതു നീതിനിർവഹണത്തിലുള്ള ഇടപെടലാണെന്നു ബെഞ്ച് വിലയിരുത്തി.

English Summary:

Misbehavior towards woman judge: High Court directs 28 lawyers to render free service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com