ADVERTISEMENT

നാൽപതിലേറെ മരണം ഉണ്ടായ അപകടങ്ങളുടെ പട്ടിക

∙ 1924 ജൂലൈ–ഓഗസ്റ്റ്: തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം ഒരുപോലെ നാശം വിതച്ച വെള്ളപ്പൊക്കം. തിമർത്തു പെയ്ത മഴയിൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എത്രപേർ മരിച്ചെന്ന് കൃത്യമായ കണക്ക് ഇന്നും ആർക്കുമറിയില്ല 

∙ 1952 ജനുവരി 14: ശബരിമല മകരവിളക്കിനോടനുബന്ധിച്ചു വെടിമരുന്നു കെട്ടിടത്തിനു തീപിടിച്ച് 70 മരണം. 

∙ 1961 ജൂലൈ 5: പാലക്കാട് അട്ടപ്പാടിയിൽ 2 സ്ഥലങ്ങളിൽ മലയിടിഞ്ഞ് 73 പേർ മരിച്ചു. 

∙ 1979 മാർച്ച്  30: പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്‌ക്കു സമീപം കളിയിക്കൽപടിയിൽ ബസ് മറിഞ്ഞ് 46 മരണം. 

∙ 1979 മേയ് 9: എറണാകുളം ജില്ലയിലെ അകപ്പറമ്പിൽ ആളില്ലാ ലവൽക്രോസിൽ തിരുവനന്തപുരം–മുംബൈ ജയന്തി ജനത എക്‌സ്‌പ്രസ് തമിഴ്‌നാട്ടിൽനിന്നുള്ള ടൂറിസ്‌റ്റ് ബസിൽ ഇടിച്ച് 41 പേർ മരിച്ചു. 

∙ 1982 സെപ്‌റ്റംബർ 2: എറണാകുളം വൈപ്പിനിൽ വ്യാജമദ്യ ദുരന്തത്തിൽ 78 മരണം. 

∙ 1985 ജൂൺ 26, 27: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ 55 മരണം. 

∙ 1988 ജൂലൈ 08: കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്നു ബാംഗ്ലൂർ– തിരുവനന്തപുരം ഐലൻഡ് എക്‌സ്‌പ്രസ് അഷ്‌ടമുടിക്കായലിലേക്കു മറിഞ്ഞ് 105 മരണം. 

∙ 1999 ജനുവരി 14: മകരജ്യോതി ദർശനത്തിനു ശേഷം പമ്പ ഹിൽടോപ്പിൽനിന്നു മലയിറങ്ങുന്നതിനിടയിലെ തിക്കിലും തിരക്കിലും 53 അയ്യപ്പഭക്തർ മരിച്ചു. 

∙ 2001 മാർച്ച് 11: മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെന എആർ ക്യാംപിനു സമീപം പൂക്കിപ്പറമ്പിലെ ചെങ്കുത്തായ ഇറക്കത്തിൽ ബസിനു തീപിടിച്ച് 44 പേർ പൊള്ളലേറ്റു മരിച്ചു. 

∙ 2001 ജൂൺ 22: കടലുണ്ടിപ്പുഴയിലേക്കു തീവണ്ടി മറിഞ്ഞ് 52 പേർ മരിച്ചു. 

∙ 2001 നവംബർ 09: തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ ഉരുൾപൊട്ടലിൽ 38 ജീവൻ പൊലിഞ്ഞു

∙ 2004 ഡിസംബർ 26: കേരളതീരത്ത് ആഞ്ഞടിച്ച സൂനാമിത്തിരകൾ 171 പേരുടെ ജീവനെടുത്തു. 190 തീരദേശഗ്രാമങ്ങൾ തകർന്നു. സംസ്ഥാനത്തെ 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്. 

∙ 2009 സെപ്‌റ്റംബർ 30: തേക്കടിയിൽ കെടിഡിസിയുടെ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മരിച്ചു. 

∙ 2011 ജനുവരി 14: മകരജ്യോതി ദർശനം കഴിഞ്ഞു പുല്ലുമേട്ടിൽനിന്നു മടങ്ങിയ 106 ശബരിമല തീർഥാടകർ ഇടുക്കി ജില്ലയിലെ വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലും മരിച്ചു. 

∙ 2016 ഏപ്രിൽ 10: കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവർ 110. 

∙ 2017 നവംബർ: കേരളതീരത്ത് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് നൂറുകണക്കിന് ആളുകളുടെ മരണത്തിനും കോടികളുടെ നാശനഷ്ടത്തിനും ഇടയാക്കി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 52 പേരാണ് മരിച്ചത്. നൂറിലധികം പേരെ കാണാതായി. 317 മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് ലത്തീൻ സഭയുടെ കണക്ക്. 

∙ 2018 ഓഗസ്റ്റ്: കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയം. കേരളത്തിലെ 14 ജില്ലകളിലും നാശം വിതച്ച മഴയിലും വെള്ളപ്പൊക്കത്തിലും 483 പേർ മരിച്ചു. 

∙ 2019 ഓഗസ്റ്റ് 08: മലപ്പുറം നിലമ്പൂർ കവളപ്പാറ മുത്തപ്പൻകുന്ന് ഇടിഞ്ഞുണ്ടായ അപകടത്തിൽ 59 പേർ മരിച്ചു.

∙ 2020 ഓഗസ്റ്റ് 06: മൂന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 70 ജീവൻ നഷ്ടമായി.

English Summary:

List of big disasters happened in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com