ADVERTISEMENT

മുണ്ടക്കൈ ∙ വീടിന്റെ തറയെന്നു തോന്നിക്കുന്ന കൽക്കെട്ടിനുമേൽ എവിടെനിന്നോ ഒഴുകിയെത്തിയ കോൺക്രീറ്റ് കഷണം – ചങ്കു നുറുങ്ങുന്ന വേദനയോടെ നൗഫൽ അതിന്മേലിരുന്നു. പിന്നെ കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അത്രമേൽ ഒറ്റയ്ക്കായതിന്റെ നോവ്.

ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ... 11 പേരെയാണ് ഒറ്റരാത്രികൊണ്ടു നഷ്ടമായത്.

ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺവിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണു വീടിരുന്ന സ്ഥലത്തെത്തിയത്.

കൂടുതൽ സുരക്ഷിതമെന്നു തോന്നിയതിനാലാണ് ആ ദുരന്തരാത്രിയിൽ മൻസൂറിന്റെ കുടുംബവും നൗഫലിന്റെ വീട്ടിലെത്തിയത്. മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നിവരുടെയും മൃതദേഹങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാൽ, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്‌ല, ഷഫ്ന എന്നിവരെ കണ്ടെത്താനായിട്ടില്ല.

English Summary:

Naufal alone as 11 of the family died in Wayanad Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com