ADVERTISEMENT

ചെന്നൈ ∙ മലയോര ജില്ലകളിലെ കയ്യേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ കേരളം വിശദീകരിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവിട്ടു. ഉരുൾപൊട്ടലും വനനശീകരണവും തടയാൻ എന്തു ചെയ്തെന്നു വ്യക്തമാക്കണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എൻജിടി ചെന്നൈ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

മലയോര ജില്ലകളിൽ വിജ്ഞാപനം ചെയ്ത പരിസ്ഥിതിലോല മേഖലകളുടെ വിവരം, ഏതെങ്കിലും മേഖല വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിൽ കാരണം എന്നിവയും വ്യക്തമാക്കണം. പശ്ചിമഘട്ട മേഖലകളിൽ ഖനനവും വെടിമരുന്ന് ഉപയോഗിച്ചുള്ള പാറപൊട്ടിക്കലും അനുവദിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ‌20,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ള വൻ നിർമിതികൾ തടയാൻ സ്വീകരിച്ച നടപടികളും ജസ്റ്റിസ് പുഷ്പ സത്യനാരായണ, ഡോ. സത്യഗോപാൽ കോറലപതി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള ചീഫ് സെക്രട്ടറി, പരിസ്ഥിതി, വനം, തദ്ദേശഭരണ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ്, വയനാട്, ഇടുക്കി കലക്ടർമാർ എന്നിവരോടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോടുമാണു വിവരങ്ങൾ തേടിയത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.

English Summary:

Green Tribunal seeks clarification in decisions taken by Kerala against encroachment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com