ADVERTISEMENT

തൊടുപുഴ ∙ ഓൺലൈൻ തട്ടിപ്പിൽ കാഞ്ഞിരമറ്റം സ്വദേശിക്കു നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി. 17 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതൽ ഷെയർ ബിസിനസ് നടത്തുന്ന അൻപത്താറുകാരനാണു തട്ടിപ്പിനിരയായത്. പ്ലേ സ്റ്റോറിൽ നിന്നു പ്രമുഖ ഷെയർ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. ബംഗാൾ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. 

ഓഹരി ഇടപാടിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 20 % ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകണമെന്ന് അറിയിച്ചാണ് ബിസിനസ് തുടങ്ങിയത്. തുടർന്നു നിക്ഷേപത്തിനനുസരിച്ച് ലാഭമെത്തി. ലാഭം കിട്ടിയ പണം പിൻവലിക്കാൻ മുതിർന്നപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. 1.23 കോടി രൂപയാണു നഷ്ടപ്പെട്ടത്. സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നവരെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വരെ ജില്ലയിൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 7,50,50,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഈ വർഷം ജില്ലയിൽ നടന്നിട്ടുള്ളതെന്നു ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.

English Summary:

Thodupuzha native lost money in online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com