ADVERTISEMENT

തിരുവനന്തപുരം ∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ സഹായിക്കാൻ നിയമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേര് മാറ്റി സർക്കാർ. ‘സ്പെഷൽ ഓഫിസർ ടു എഡിജിപി’ എന്നതിനു പകരം ‘എഐജി ടു എഡിജിപി’ എന്നാക്കിയാണു സ്ഥാനപ്പേര് മാറ്റം. സ്പെഷൽ ഓഫിസർ എന്ന പേരിൽനിന്നു റാങ്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ സാങ്കേതിക കാരണങ്ങളാലാണു മാറ്റമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പൊലീസ് തലപ്പത്തെ തർക്കമാണ് പേരുമാറ്റത്തിനു പിന്നിലെന്നാണു സൂചന.

ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരിൽ ചീഫ് സെക്രട്ടറിക്കു മാത്രമാണു സ്റ്റാഫ് ഓഫിസറുള്ളത്. ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളെയാണു ചീഫ് സെക്രട്ടറിയെ സഹായിക്കാൻ നിയോഗിക്കാറുള്ളത്.  സംസ്ഥാന പൊലീസ് മേധാവിക്ക് സ്പെഷൽ ഓഫിസറില്ല. സ്പെഷൽ ടീം ഉണ്ടെങ്കിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു ടീമിനെ നയിക്കുന്നതെന്നിരിക്കെയാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ സ്പെഷൽ ഓഫിസറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്തിനെ കഴിഞ്ഞദിവസം നിയമിച്ചത്.

English Summary:

Designationation name change in police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com