ADVERTISEMENT

പാലക്കാട് ∙ ആണവനിലയം പദ്ധതി എത്രയോ കാലത്തിനപ്പുറം നടക്കേണ്ട കാര്യമാണെന്നും അതേക്കുറിച്ച് ഇപ്പോൾ വിശദ ചർച്ച നടത്തിയിട്ടു കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ തലങ്ങളും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. വിശദചർച്ചയും തീരുമാനങ്ങളും വേണം. അല്ലാതെ ഒരാ‍ൾ പറയുന്നതിനനുസരിച്ചു ചർച്ചയൊന്നും ഉണ്ടാകില്ല. ‘ആണവനിലയം ഉണ്ടാക്കാൻ വേണ്ടി ഇവിടെ പുറപ്പെടുകയാ, കേരളത്തിൽ’ എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ആദ്യ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജ വകുപ്പും ശ്രമം ആരംഭിച്ചിരിക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഓട്ടോറിക്ഷകൾക്കു സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിൽ സിഐടിയുവിൽ വിവാദമില്ല. പ്രശ്നം ഉണ്ടെങ്കിൽ അവർ പരിഹരിക്കും. ലോകത്ത് ഇന്നേവരെ നടന്നതിൽവച്ച് ഏറ്റവും മെച്ചപ്പെട്ട പുനരധിവാസമായിരിക്കും വയനാട്ടിൽ നടപ്പാക്കുക. 

വടകര ലോക്സഭാ തിരഞ്ഞെടുപ്പിലെ കാഫിർ സ്ക്രീൻ ഷോട്ടിനു പിന്നിൽ യുഡിഎഫ് ആണ്. ഇതിനെതിരെ ആദ്യം കേസ് കൊടുത്തത് എൽഡിഎഫാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വർഗീയ, അശ്ലീല പരാമർശങ്ങൾ ഉപയോഗപ്പെടുത്തിയത് യുഡിഎഫാണ്. അതിനു ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നു. എൽഡിഎഫും സിപിഎമ്മും ഇതിന്റെ ഗുണഭോക്താക്കളല്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

No point in Nuclear power plant discussion now: MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com