ADVERTISEMENT

പന്തളം (പത്തനംതിട്ട) ∙ തുമ്പമൺ സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട കോൺഗ്രസ് പ്രാദേശിക നേതാവിന്റെ രണ്ടു കയ്യും തല്ലിയൊടിക്കുമെന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോൺഗ്രസ് തുമ്പമൺ മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണിനെയാണ് തിങ്കളാഴ്ച വൈകിട്ട് സിപിഎം തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻദാസ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ചു ബിജി നൽകിയ പരാതിയിൽ പന്തളം പൊലീസ് കേസെടുത്തു.

ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജി ജോൺ കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ഭീഷണിയുണ്ടായതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഫോണി‍ൽ വിളിച്ച അർജുൻദാസ് ആദ്യം സഹകരണ ബാങ്ക് വിഷയം സംസാരിച്ചു. പിന്നീട് തർക്കത്തിലേക്ക് നീങ്ങുകയും അസഭ്യം പറഞ്ഞ ശേഷം ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബാങ്കിന്റെ മുൻ പ്രസിഡന്റിന്റെ മരുമകനാണ് അർജുൻദാസെന്നു കോൺഗ്രസ് നേതൃത്വം പറഞ്ഞു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു ദിനത്തിൽ പ്രദേശത്ത് സംഘർഷവും ലാത്തിച്ചാർജുമുണ്ടായിരുന്നു. 

English Summary:

CPM branch secretary threatened Congress local leader in Pandalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com