ADVERTISEMENT

ആമ്പല്ലൂർ (തൃശൂർ) ∙ കല്ലൂർ കാങ്കിൽ സന്ദീപ് (36) റഷ്യയിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി ഇന്നലെ രാത്രി ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. നിലവിൽ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതെന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി നോർക്ക റൂട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ സഹായം തേടിയിട്ടുണ്ട്. 

ജില്ലാ ഭരണകൂടത്തിനു കിട്ടിയ അറിയിപ്പ് തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസാണ് സന്ദീപിന്റെ കുടുംബത്തെ അറിയിച്ചത്. എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ നേരത്തേ മരണം സംബന്ധിച്ചു സൂചന കുടുംബത്തിന് ഇമെയിലിലൂടെ നൽകിയിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നില്ല. റഷ്യൻ പട്ടാളത്തിനൊപ്പം ജോലി ചെയ്ത സന്ദീപ് യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന സൂചനയാണ് കഴിഞ്ഞയാഴ്ച ലഭിച്ചത്. 

റഷ്യൻ സർക്കാർ ഇന്ത്യൻ എംബസിക്കു കൂടുതൽ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നാണു സൂചന.  റഷ്യയിൽ സന്ദീപിന് സംഭവിച്ചതെന്തെന്ന കാര്യത്തിൽ വ്യക്തതയില്ല. ചാലക്കുടിയിലെ ഏജന്റ് വഴിയാണു സന്ദീപ് ജോലി തേടി ഏപ്രിലിൽ റഷ്യയിലേക്കു പോയത്. 

English Summary:

Death of Thrissur native confirmed in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com