ഹേമ കമ്മിറ്റി റിപ്പോർട്ട് കേസെടുക്കാൻ ശുപാർശയില്ല; പരാതി തന്നാൽ ഇടപെടും: മുഖ്യമന്ത്രി
Mail This Article
×
തിരുവനന്തപുരം ∙ സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണം സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനു പൂഴ്ത്തിവയ്ക്കാൻ ഒന്നുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്.
കമ്മിറ്റിക്കു മൊഴി നൽകിയ ഏതെങ്കിലും വനിത പരാതിയുമായി മുന്നോട്ടുവന്നാൽ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനെയും നിയമത്തിനു മുന്നിലെത്തിക്കും. നടി വാഹനത്തിൽ ആക്രമിക്കപ്പെട്ടതുൾപ്പെടെ ചലച്ചിത്രമേഖലയിലെ ഒരു വിഷയത്തിലും നടപടിയുണ്ടാകാതെ പോയിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.
English Summary:
Pinarayi Vijayan about Hema committee report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.